കോഴിക്കോട്: സമസ്തയുടെ ശാസനകളെ അംഗീകരിച്ച് മുന്നോട്ട് പോവുമെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയും റിയാദ് മുസ്ലിം ഫെഡറേഷനും ചേര്‍ന്ന് നടത്തിയ പാറന്നൂര്‍ ഉസ്താദ് പണ്ഡിത പ്രതിഭാ പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ നന്മയുടെ മാര്‍ഗത്തിലേക്ക് നയിക്കുന്ന സമസ്തയോട് കടപ്പെട്ടിരിക്കുന്നു. ശാസിക്കാനും നേര്‍വഴിക്ക് നയിക്കാനും സമസ്തയ്ക്ക് എന്നും അവകാശമുണ്ട്.
സമസ്തയുടെ എല്ലാ ശാസനകളെയും ഉള്‍ക്കൊള്ളാന്‍ ഞാനടക്കമുള്ളവര്‍ തയ്യാറാണ്. പരലോകത്തെ സുഖകരമായ ജീവിതത്തിന് വേണ്ടി എന്നും സമസ്തയുടെ നേതൃത്വത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തു കൊണ്ട് മുന്നോട്ട് പോവാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment