നെടുമ്പാശ്ശേരി: രണ്ടാഴ്ച നീണ്ടുനിന്ന സംസ്ഥാന ഹജ്ജ് ക്യാംപിന്റെ ആദ്യഘട്ടത്തിന് നാളെ സമാപനം കുറിക്കും. ഇന്നലെ വൈകിട്ട് 450 തീര്‍ഥാടകര്‍ കൂടി വിശുദ്ധഹറമിലെത്തിയതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ യാത്രതിരിക്കാനുള്ള തീര്‍ഥാടകരുടെ എണ്ണം ഇനി 836 പേര്‍ കൂടി മാത്രം.
ഇന്ന് ഉച്ചയോടെ 450 തീര്‍ഥാടകരും നാളെ ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലെ തീര്‍ഥാടകര്‍ ഉള്‍പ്പെടെ 386 പേരും പുറപ്പെടും. സഊദി എയര്‍ലൈന്‍സിന്റെ വിമാനങ്ങളുടെ സമയത്തിലും വലിപ്പത്തിലും സാങ്കേതികകാരണങ്ങളാല്‍ മാറ്റം വന്നെങ്കിലും തീര്‍ഥാടകരുടെ യാത്ര തടസ്സപ്പെടാത്ത രീതിയില്‍ ക്രമീകരിക്കാന്‍ ഹജ്ജ് കമ്മിറ്റിക്ക് കഴിഞ്ഞു. ഇന്നലെ പ്രമുഖ വാഗ്മിയും മുന്‍ എം.പിയുമായ അബ്ദുസമദ് സമദാനി, ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ എന്നിവര്‍ തീര്‍ഥാടരെ യാത്രയാക്കുന്നതിനായി ഹജ്ജ് ക്യാംപില്‍ എത്തിയിരുന്നു. കേരളത്തിലെ തീര്‍ഥാടകര്‍ക്ക് പുറമേ ലക്ഷദ്വീപില്‍ നിന്ന് 287 ഉം മാഹിയില്‍ നിന്ന് 28 തീര്‍ഥാടകരുമാണ് സംസ്ഥാന ഹജ്ജ് ക്യാംപ് വഴി പുറപ്പെടുന്നത്. ഹജ്ജ് തീര്‍ഥാടകരുടെ മടങ്ങിവരവിന് തുടക്കം കുറിക്കുന്ന സെപ്റ്റംബര്‍ 29 ന് ഹജ്ജ് ക്യംപിന്റെ രണ്ടാം ഘട്ടം ആരംഭിക്കും. ഹാജിമാരുടെ മടങ്ങിവരവ് ഒക്ടോബര്‍ 14 നാണ് അവസാനിക്കുന്നത്.

No comments:
Post a Comment