മീറത്ത്: ആശുപത്രിയില്‍ മരിച്ച രണ്ടരവയസ്സുകാരിയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ അധികൃതര്‍ ആംബുലന്‍സ് അനുവദിച്ചില്ല. ഉത്തര്‍പ്രദേശിലെ ഭാഗ്പത് ജില്ലയില്‍ ഗൗരിപൂര്‍ ഗ്രാമത്തിലെ ഇമ്രാനയാണ് ആംബുലന്‍സ് കിട്ടാത്തതിനാല്‍ രണ്ടരവയസ്സുള്ള മകള്‍ ഗുല്‍നാദിന്റെ മൃതദേഹം മടിയില്‍ വച്ച് ഒരുരാത്രി മുഴുവന്‍ ആശുപത്രിക്ക് പുറത്തിരിക്കേണ്ടിവന്നത്. ആംബുലന്‍സിനു വേണ്ടി മൃതദേഹവുമായി രണ്ട് ആശുപത്രികളെ സമീപിച്ചെങ്കിലും അധികൃതരും ഡ്രൈവര്‍മാരും ആംബുലന്‍സ് നല്‍കാന്‍ കൂട്ടാക്കിയില്ല.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈറല്‍ പനി ബാധിച്ച മകളുമായി ഇമ്രാന മീറത്തിലെ വി എല്‍ ശര്‍മ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. അത്യാസന്നനിലയിലായ കുട്ടിയെ ഡോക്ടര്‍മാര്‍ ലാലാ ലജ്പത്‌റായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ആശുപത്രി ആംബുലന്‍സിനു വേണ്ടി കേണപേക്ഷിച്ചെങ്കിലും മറ്റു ജില്ലകളിലേക്ക് ആംബുലന്‍സ് അയക്കുകയില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്.
200 രൂപ കൊടുത്ത് മൃതദേഹം ഒരു സ്വകാര്യ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് ഇമ്രാന അധികൃതരുടെ സഹായം തേടി. അവിടെയും നിരാശയായിരുന്നു ഫലം.
സ്വകാര്യ ആംബുലന്‍സുകാര്‍ 2,500 രൂപയാണ് ആവശ്യപ്പെട്ടത്. അത്രയും തുക ഇമ്രാനയുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് നേരം പുലരുവോളം മകളുടെ മൃതദേഹവും മടിയില്‍ വച്ച് ആശുപത്രിക്ക് പുറത്തിരിക്കേണ്ടിവന്നു. പിന്നീട് ചില ആളുകള്‍ പിരിവെടുത്ത് സ്വകാര്യ ആംബുലന്‍സ് തരപ്പെടുത്തിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള സൗകര്യമുണ്ടാക്കിയത്. സംഭവം അന്വേഷിക്കുമെന്ന് മീറത്ത് ജില്ലാ മജിസ്‌ട്രേറ്റ് ജഗത് രാജ് ത്രിപാഠി പറഞ്ഞു.

No comments:
Post a Comment