തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള മദ്യനയം പ്രായോഗികമാണെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. ഒരു സ്വകാര്യ വെബ്‌സൈറ്റിന്റെ ലഹരിവിരുദ്ധ കാംപയിനിലാണ് ഋഷിരാജ് സിങ് തന്റെ നയം വ്യക്തമാക്കിയത്. ബാറുകളില്‍ നിന്ന് മദ്യം ലഭിക്കുന്നതിനേക്കാള്‍ നല്ലതാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്നുമാത്രം ലഭിക്കുന്ന അവസ്ഥ. സര്‍ക്കാരിന്റെ മദ്യനയം നടപ്പാക്കുക മാത്രമാണ് ഉദ്യോഗസ്ഥരുടെ കടമയെന്നും അദ്ദേഹം പറഞ്ഞു.
സിനിമ കണ്ടതു കൊണ്ടുമാത്രം കുട്ടികള്‍ മയക്കുമരുന്നിന് അടിമപ്പെട്ട് വഴിതെറ്റില്ലെന്നും പുസ്തകം വായിച്ചും മറ്റുള്ളവര്‍ ഉപയോഗിക്കുന്നതുകണ്ടും വഴിതെറ്റാമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച നിരവധി നിയമങ്ങള്‍ രാജ്യത്തുണ്ട്. ഇന്റര്‍നെറ്റിലൂടെയും മറ്റും സ്ത്രീകള്‍ ഇതേക്കുറിച്ച് ബോധവതികളാകണമെന്നും ഋഷിരാജ്‌സിങ് പറഞ്ഞു. ഡല്‍ഹിയിലെ നിര്‍ഭയ കേസിനുശേഷം നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. എന്തു തരത്തിലുള്ള ശല്യമുണ്ടായാലും സ്ത്രീകള്‍ക്ക് പൊലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment