കൊല്ലം: എസ്.എന്‍ കോളജ് വളപ്പില്‍ സ്ഥാപിച്ച പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എസ്.എന്‍ കോളജ് മുന്‍ പ്രിന്‍സിപ്പലുമായിരുന്ന ഡോ.എം ശ്രീനിവാസന്റെ പ്രതിമ നാളെ വൈകിട്ട് നാലിന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി അനാച്ഛാദനം ചെയ്യും. എസ്.എന്‍ കോളജില്‍ പ്രത്യേകം സജ്ജീകരിച്ച ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം അധ്യക്ഷനാകുമെന്ന് പ്രതിമാ സ്ഥാപന കമ്മിറ്റി ചെയര്‍മാന്‍ എം.എ ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി കെ. രാജു മുഖ്യപ്രഭാഷണം നടത്തും. എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ട്രസ്റ്റിന്റെ ഉപഹാരവും എസ്.എന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ബി മനോജ് കോളജിന്റെ ഉപഹാരവും ഉപരാഷ്ട്രപതിക്ക് നല്‍കും. മേയര്‍ അഡ്വ.വി. രാജേന്ദ്രബാബു, ലോക്‌സഭാംഗങ്ങളായ എന്‍.കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്യസഭാംഗം കെ. സോമപ്രസാദ്, എം.എല്‍.എമാരായ എം. നൗഷാദ്, എം. മുകേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. എം.എ ബേബി സ്വാഗതവും പ്രതിമാ സ്ഥാപന കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ.എല്‍. വിനയകുമാര്‍ നന്ദിയും പറയും.
അനാച്ഛാദന ചടങ്ങിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ.കെ ബേബിസണ്‍, പ്രതിമാ സ്ഥാപന കമ്മിറ്റി കണ്‍വീനര്‍ അഡ്വ. വെട്ടൂര്‍ ആര്‍. ജയപ്രകാശ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

No comments:
Post a Comment