കോഴിക്കോട്: അടുത്തമാസം രണ്ടാം തിയതി നടക്കുന്ന പൊതുപണിമുടക്കില്‍ നിന്നും ഹജ്ജ് യാത്രക്കാരെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഹജ്ജ് സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളെ നിലവില്‍ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഹാജിമാര്‍ ഈ ബസ് സര്‍വിസ് വഴിയാണ് നെടുമ്പാശ്ശേരിയില്‍ എത്തുന്നത്.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും ദിനേനെ നിരവധി സര്‍വിസുകളുണ്ട്. പൊതുപണിമുടക്ക് ദിനത്തില്‍ കെ.എസ്.ആര്‍.സിയുടെ ഈ സര്‍വിസുകള്‍ മുടങ്ങിയാല്‍ അന്ന് യാത്രചെയ്യാന്‍ ബുക്ക്‌ചെയ്തു കാത്തിരിക്കുന്നവരുടെ യാത്ര മുടങ്ങും. പണിമുടക്ക് ദിനത്തിലെ ബസ് സര്‍വിസുകളെ കുറിച്ച് അധികൃതര്‍ക്ക് ഇപ്പോള്‍ കൃത്യമായ വിവരമില്ല. പണിമുടക്ക് തടസമാവാത്ത വിധം ഹജ്ജ് സര്‍വിസ് ക്രമീകരിക്കാന്‍ ട്രേഡ് യൂനിയനും സര്‍ക്കാരും നിലവില്‍ ഒരു സംവിധാനവും ചെയ്തിട്ടില്ല.
വിമാനം പുറപ്പെടുന്ന ദിവസം നേരത്തെ തീരുമാനിച്ചതിനാല്‍ മറ്റു ദിവസത്തേക്ക് യാത്ര മാറ്റി വയ്ക്കാന്‍ കഴിയില്ല. പ്രായമായവരും കുട്ടികളുമുള്ളതിനാല്‍ പലര്‍ക്കും നേരത്തെ നെടുമ്പാശ്ശേരിയില്‍ എത്താനും കഴിയില്ല. ഇതിനാല്‍ പണിമുടക്ക് ദിവസം സര്‍വിസ് നടത്തുക മാത്രമേ നിര്‍വാഹമുള്ളൂ

No comments:
Post a Comment