തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കും. പരീക്ഷയുടെ ഒരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കി. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ ചോദ്യപേപ്പര്‍ എസ്.എസ്.എയും ഒന്‍പത്, 10 ക്ലാസുകളിലെ ചോദ്യപേപ്പര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തില്‍ തയാറാക്കി നേരിട്ടും സ്‌കൂളുകളില്‍ എത്തിച്ചു.
പ്ലസ്ടു രണ്ടാംവര്‍ഷ പരീക്ഷകള്‍ക്കുള്ള ചോദ്യം അതാത് സ്‌കൂളുകളാണ് തയാറാക്കിയിട്ടുള്ളത്. ദേശീയ പണിമുടക്ക് കാരണം സെപ്റ്റംബര്‍ രണ്ടിലെ പരീക്ഷ എട്ടിന് നടത്താനും തീരുമാനമായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിങ്കളാഴ്ചയും പ്രൈമറിയില്‍ ചൊവ്വാഴ്ചയും പരീക്ഷ ആരംഭിക്കും. അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് സ്‌കൂളുകള്‍ പ്രവൃത്തിദിനമാണെങ്കിലും പരീക്ഷ ഇല്ല. മുസ്‌ലിം കലണ്ടര്‍ പ്രകാരമുള്ള സ്‌കൂളുകളില്‍ ആദ്യ പാദവാര്‍ഷിക പരീക്ഷകള്‍ ഒക്ടോബര്‍ 15 മുതല്‍ 22 വരെയാണ്.

No comments:
Post a Comment