പാലക്കാട്: കറുകുറ്റി അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് റെയില്‍വേ. പെര്‍മെനന്റ് വേ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റൂട്ടിലെ പാളത്തിലെ വിള്ളലാണ് അപകടത്തിന് കാരണമെന്ന് നേരത്തെ റെയില്‍വേ പറഞ്ഞിരുന്നു. എന്നാല്‍, ഈ വിള്ളലില്‍ കൃത്യമായ അറ്റകുറ്റപ്പണി നടക്കാത്തതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് റെയില്‍വേയുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിനാലാണ് പെര്‍മെനന്റ് വേ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.

കറുകുറ്റി പാളത്തിലുണ്ടായ വിള്ളല്‍ വെല്‍ഡ് ചെയ്ത് അടക്കേണ്ടതിനു പകരം സ്‌ക്രൂ ചെയ്യുകയാണ് ചെയ്തത്. എന്നാല്‍, ചെറിയ വിള്ളലുകള്‍ക്ക് മാത്രമാണ് സാധാരണഗതിയില്‍ സ്‌ക്രൂ ചെയ്യുക. വലിയ വിള്ളലുകളുണ്ടായിരുന്ന ഇവിടെ സ്‌ക്രൂ ചെയ്യുകയാണ് ചെയ്തത്. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴചയാണിത്. കൂടാതെ പാതയിലെ കോണ്‍ക്രീറ്റ് സ്ലീപ്പറുകള്‍ക്ക് വര്‍ഷങ്ങളുടെ കാലപ്പഴക്കമുണ്ട്. ഇത് മാറ്റുന്നതിലും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായി റെയില്‍വേയുടെ പ്രാഥമിക ആന്വേഷണത്തില്‍ കണ്ടെത്തി.
കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയതില്‍ അട്ടിമറി സാധ്യത റെയില്‍വേ തള്ളിയിരുന്നു.
No comments:
Post a Comment